പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന് സസ്പെന്‍ഷന്‍. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് ബി. അശോകിനെ ചീഫ് സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥറുടെ സ്ഥലം മാറ്റ ഉത്തരവുകള്‍ക്കെതിരെ കോടതിയില്‍ നിയമപോരാട്ടം നടത്തുന്നത് അശോകാണ്.  സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പലപ്പോഴും അശോക് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാക്കളുടെ പരാതിയിലാണ് നടപടി.

 

സമൂഹമാധ്യമങ്ങളിൽ സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ചു. അഭിമുഖങ്ങളിൽ വിമര്‍ശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട സര്‍വീസ് ചട്ടങ്ങള്‍ ലംഘനമുണ്ടായി എന്നിങ്ങനെ സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 

 

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, ബി. അശോക് മാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ പുറത്തുവിട്ടിരുന്നു. തുടർച്ചയായ ഭരണത്തെ ഫാസിസ്റ്റ് പ്രവണതയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാർ നയങ്ങളെ വിമർശിച്ചുവെന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. 

ENGLISH SUMMARY: