തൃശൂർ വെങ്ങിണിശ്ശേരിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടിമിന്നലേറ്റു. വൈകിട്ട് 5:30-ഓടെയാണ് സംഭവം. കളിക്കളത്തിലുണ്ടായിരുന്ന പത്തിലേറെ കുട്ടികളിൽ നാലുപേർക്കാണ് പരുക്കേറ്റത്. 10-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഇടിമിന്നലേറ്റത്. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരിൽ ശിവകൃഷ്ണയുടെ കാലിന് കാര്യമായി പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടികളെ ഉടൻതന്നെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ദയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.