ചലച്ചിത്ര നിരൂപകന്‍ എംഎഫ് തോമസിന് ആദരം. തിരുവനന്തപുരം ഉള്ളൂരിലെ കാമിയോ ലൈറ്റ് സ്റ്റുഡിയോയി നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ശ്യാമ പ്രസാദ് എംഎഫ് തോമസിനെ ആദരിച്ചു. എംഎഫ് തോമസിനെപ്പറ്റിയുള്ള ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിച്ചു.
ചലച്ചിത്ര നിരൂപണത്തിലൂടെയും എഴുത്തിലൂടെയും സിനിമ ആസ്വാദനം വളര്‍ത്തുന്നതില്‍ എം.എഫ് തോമസ് നല്‍കിയ സംഭാവനങ്ങള്‍ മാനിച്ചാണ് നാട്ടുകാരുടെ സ്നേഹാദരം എന്ന പരിപാടി സംഘടിപ്പിച്ചത്. സിനിമകള്‍ ജനീകയമല്ലാതിരുന്ന കാലത്ത് സിനിമയെ പഠിക്കുകയും സാമാന്തര സിനിയുടെ ലോകത്തിന്‍റെ സാധ്യതകളെ ആസ്വാദകര്‍ക്ക് മസിലാക്കി നല്‍കുകും ചെയ്ത എം. എഫ് തോമസ് ഇന്നും ചലച്ചിത്രമേളകളിലെ സിനിമകളെപ്പറ്റി ഗൗരവത്തോടെ സംസാരിക്കുമെന്ന് സംവിധായകന്‍ ശ്യാമ പ്രസാദ്.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി സിനിമ പ്രവര്‍ത്തനങ്ങളില്‍ സജീവമായ എം.എഫ് തോമസിന് എണ്‍പതാം വയസിലും ചലിച്ചത്ര നിരൂപണത്തില്‍ സജീവമാണ്. എംഎഫ് തോമസിനെപ്പറ്റി ബിജു ബാനര്‍ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു.