cheruvayal-raman

ഇന്ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര പുരസ്കാരം വിതരണംചെയ്യുമ്പോള്‍ ചെറുവയല്‍ രാമന്‍ വീണ്ടും അംഗീകരിക്കപ്പെടുകയാണ്. രാംദാസ് വയനാട് എന്ന മാധ്യമപ്രവര്‍ത്തകന്‍ ചെറുവയല്‍ രാമനെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിക്കാണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. 

നെല്‍വയലും നെല്‍വിത്തും സംരക്ഷിക്കേണ്ടത് ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ മാത്രം ആവശ്യമല്ലെന്ന് രാംദാസ് വയനാട് പറയുന്നു. ലോകത്തിന്‍റെ മുഴുവന്‍ ആവശ്യമാണത്. ആ നിലയ്ക്ക് ചെറുവയല്‍ രാമന്‍ ഏറ്റെടുത്ത് നടത്തുന്ന ദൗത്യം വിലമതിക്കാനാവില്ല എന്നും  രാംദാസ് വയനാട്

2018 മുതല്‍ ചെറുവയല്‍ രാമനൊപ്പം സഞ്ചരിച്ചാണ് രാംദാസ് വയനാട് ഡോക്യുമെന്ററി തയാറാക്കിയത്. ദേശീയ അംഗീകാരം ഏറെ സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Cheruvayal Raman is being recognized again as the National Film Awards are distributed in Delhi today. A documentary about Cheruvayal Raman, prepared by journalist Ramdas Wayanad, has received a special jury mention.