File image

സംസ്ഥാനത്ത്  മുന്‍കൂട്ടി അറിയിച്ചുകൊണ്ടുതന്നെ  വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങി. പീക്ക് ലോഡ് മാനേജ്മെന്‍റ്  എന്ന പേരില്‍ വൈദ്യുതി മുടക്കം SMS ആയി അറിയിക്കും. അതേസമയം  വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മിഷന്‍ അനുമതി കിട്ടിയതിനാല്‍ ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു.

രാത്രി നിശ്ചിത സമയത്ത് പീക്ക് ലോഡ് മാനേജ്മെന്‍റ്  കാരണം വൈദ്യുതി മുങ്ങിയേക്കാം എന്നാണ് എസ്.എം.എസ്. സന്ദേശം. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെയാണ് വൈദ്യുതി മുടക്കം. ലോഡ് ഷെഡിങ് എന്നതിന് പകരം ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരില്‍ ദിവസങ്ങള്‍ക്കുമുമ്പുതന്നെ ഫീഡറുകള്‍ ഓഫ് ചെയ്യാന്‍ തുടങ്ങിയിരുന്നു. വൈദ്യുതി ഉപഭോഗം ക്രമാതീതമായി കൂടുന്ന സമയത്ത് വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാനാണിത്. അപ്രഖ്യാപിത വൈദ്യുതിമുടക്കം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് മുന്‍കൂട്ടി അറിയിക്കാന്‍ തുടങ്ങിയത്

അതേസമയം 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മിഷന്‍ അനുതി നല്‍കിയതില്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. 

Read Also സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യത; 29 ന് നാലു ജില്ലകളില്‍ യെലോ അലര്‍ട്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇന്നലെ ഞായറാഴ്ചയായതിനാല്‍  ആകെ വൈദ്യുതി ഉപയോഗം അല്‍പം കുറഞ്ഞ് 108.80 ദശലക്ഷം യൂണിറ്റില്‍ എത്തി. ശനിയാഴ്ച 115.07 ദശലക്ഷം യൂണിറ്റായിരുന്നു

വേനല്‍മഴ കിട്ടിയില്ലെങ്കില്‍ വൈദ്യുതി വിതരണം പരുങ്ങലിലാകുമെന്ന് കെ.എസ്.ഇ.ബി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജലവൈദ്യുതി പദ്ധതികളിലെ ജലനില ഇപ്പോള്‍ സംഭരണ ശേഷിയുടെ മുപ്പതുശതമാനം മാത്രമാണ്. 1279.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് (2025 ---- 1641.424 MU, 2024 ---- 1513.958 MU, 2023 ---- 1463.776 MU, 2022 ---  1598.964 MU) കുറഞ്ഞജലനിലയാണ്. 

പ്രതിദിനം ശരാശി 25 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉല്‍പാദിപ്പിച്ചാല്‍ 51 ദിവസത്തേയ്ക്കുള്ള ജലം. കഴിഞ്ഞവര്‍ഷം ഇതേദിവസം 1641.42  ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു. ഏറ്റവും മോശം അവസ്ഥ 2017 ലായിരുന്നു. അന്ന് ഇതേ ദിവസം അണക്കെട്ടുകളില്‍ 868.62  ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം മാത്രമാണുണ്ടായിരുന്നത്.

ENGLISH SUMMARY:

Kerala is implementing a declared power cut to manage peak load, ranging from 15 minutes to half an hour. This measure is taken due to a severe electricity crisis driven by low water levels in hydroelectric projects and increased power purchase costs.