തീർഥാടന കേന്ദ്രമായ കോട്ടയം പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനും വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പെരുന്നാളുകളിൽ വെടിക്കെട്ട് ഒഴിവാക്കണമെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ആഹ്വാനം ചെയ്തിരുന്നു.

മേയ് അഞ്ചിനാണ് വെടിക്കെട്ട് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. പള്ളി മാനേജിങ് കമ്മിറ്റിയാണ് വെടിക്കെട്ട് ഒഴിവാക്കാൻ കൂട്ടായ തീരുമാനമെടുത്തതെന്ന് വികാരി ആൻഡ്രൂസ് ടി ജോൺ മനോരമ ന്യൂസിനോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് പുതുപ്പള്ളി പെരുന്നാളിന് കൊടിയേറുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളിയിലും വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.

ENGLISH SUMMARY:

Puthuppally feast will be celebrated without fireworks this year following the Mundathikode tragedy. The decision by the church managing committee aligns with the call from the Catholicos to avoid fireworks during festivals for safety.