രാപകല്‍ വ്യത്യാസമില്ലാതെ കേരളത്തില്‍ അനുഭവപ്പെടുന്ന ചൂട് ഒരാഴ്ച കൂടി നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. കര്‍ണാടകയ്ക്കും ആന്ധ്രപ്രദേശിനും മഹാരാഷ്ട്രയ്ക്കും മുകളില്‍ വായുമര്‍ദ്ദം കൂട്ടി മഴമേഘങ്ങളെ തടയുന്ന പ്രത്യേക ആന്‍റീസൈക്ലോണ്‍ എഫക്ട് തുടരുന്നതാണു മലയാളിക്കു ചുട്ടുപൊള്ളുന്ന ഏപ്രില്‍ സമ്മാനിക്കുന്നത്.
ചുട്ടുപൊള്ളുകയാണു ഭൂമിക്കും അതിലെ അവകാശികള്‍ക്കും. രാവിനും പകലിനും ഒരേ ക്രൗര്യം. പുറത്തിറങ്ങിയാല്‍ സൗരതാപത്തെ തടുക്കാന്‍ തന്ത്രങ്ങള്‍ എന്തെന്ന ആലോചന മനുഷ്യനു മാത്രമല്ല. പതിവില്ലാത്ത വിധം കേരളത്തെ വറച്ചട്ടിയിലാക്കുന്ന പ്രതിഭാസത്തിന്റെ പേരാണ് എതിര്‍ചുഴലി.
വേനല്‍മഴയായി പെയ്തിറങ്ങേണ്ട മഴമേഘങ്ങളെ ഒത്തുകൂടാന്‍പോലും അനുവദിക്കാത്ത എതിര്‍ചുഴലി ഇനിയും തുടരും. മേയില്‍ കാര്യമായി തന്നെ വേനല്‍മഴ കിട്ടുമെന്നതിനാല്‍ വരള്‍ച്ചയുണ്ടാകില്ലെന്നാണു കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രവും സ്വകാര്യ നിരീക്ഷകരും ഒരുപോലെ പറയുന്നത്.