മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്നത് 34 പേരെന്ന് പൊലീസ്. ശരീരാവശിഷ്ടങ്ങൾക്ക് വേണ്ടി കടാവർ നായകളെ അടക്കം കൊണ്ടുവന്നുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണ്. അപകടകാരണം കണ്ടെത്താൻ ഫോറൻസിക് സംഘവും, പെസോ ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്
രാത്രിയിൽ നിർത്തിവച്ച തിരച്ചിൽ രാവിലെ ആറുമണിക്ക് തന്നെ പ്രദേശത്ത് പുനരാരംഭിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം എത്തിയതോടെ ബോംബ് സ്‌ക്വാഡും, ഫൊറൻസിക് സംഘവും പരിശോധന തുടങ്ങി. അപകട സമയത്ത് വെടിക്കെട്ട് പുരകളിൽ ഉണ്ടായിരുന്നത് 34 പേരെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് കരിമരുന്ന് നിറച്ച അമിട്ടുകൾ ഉണ്ടായിരുന്നു. ഇതെല്ലാം സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. സ്ഥലത്ത് സൂക്ഷിച്ചിരുന്ന ബാക്കി കരിമരുന്ന് കത്തിച്ചു കളഞ്ഞു. അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി പ്രതികരിച്ചു
കടാവർ നായകളുടെ സഹായത്തോടെയാണ് മൃതദേഹാവശിഷ്ടങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നത്. അപകടസ്ഥലത്തിന്റെ ചുറ്റുമുള്ള പാടശേഖരത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി ശരീരഭാഗങ്ങൾ കണ്ടെടുത്തു. കണ്ടെടുത്ത ശരീരഭാഗങ്ങൾ ആരുടേതെന്ന് ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. തിരച്ചിൽ നാളെയും തുടരുമെന്ന് പൊലീസ് അറിയിച്ചു. പെസോ, എൻഐഎ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥരും പരിശോധനയുടെ ഭാഗമാണ്.
തൃശൂര്‍ മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞത് എട്ടുപേരെ. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ഒന്‍പത് മൃതദേഹങ്ങളില്‍ എട്ടെണ്ണം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നിലവില്‍ പതിമൂന്നുപേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ഉയര്‍ന്നേക്കും. തിരിച്ചറിഞ്ഞ, പോസ്റ്റുമോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ ഉറ്റവർ ഏറ്റുവാങ്ങി. വിങ്ങുന്ന മനസുമായി വീടുകളിലേക്ക്. 9 മൃതദേഹങ്ങളിൽ 7 പേരെ തിരിച്ചറിഞ്ഞു. രണ്ടുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. ചിതറിത്തെറിച്ച, വെന്തുപോയ 26 ശരീരഭാഗങ്ങളും മോർച്ചറിയിലുണ്ട്.
ഹോൾഡ്
11 പേരാണ് മെഡിക്കല് കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ അഞ്ച്പേർ അതീവ ഗുരുതരാവസ്ഥയിൽ ആണ്. 98ശതമാനം പൊള്ളലേറ്റ ഒരാളുമുണ്ട്. ഇതുൾപ്പെടെ രണ്ടുപേർ വെന്റിലേറ്ററിൽ. രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. മരിച്ചവരുടെ ബന്ധുക്കളെയും പരുക്കേറ്റവരെയും കണ്ട് ജനപ്രതിനിധികൾ. ആശുപത്രിയിലെ ചികിത്സാനില വിലയിരുത്തി മന്ത്രിമാരും പ്രതിപക്ഷ നേതാവും. തിരിച്ചറിയപ്പെടാത്തവർ തങ്ങളുടെ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യവുമായി മോർച്ചറിക്ക് പുറത്തും, ആശുപത്രിയിലും ഇപ്പോഴും ആളുകൾ കാത്തുനിൽക്കുന്നുണ്ട്.