Untitled design - 1

സ്വന്തം കുടുംബവാഴ്ച അവസാനിക്കുമെന്ന ഭയം മൂലമാണ് നിയമനിർമ്മാണ സഭകളിലെ വനിതാ സംവരണത്തെ കോൺ​ഗ്രസും ഇന്ത്യ സഖ്യവും എതി‍ർക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സാധാരണക്കാരായ സ്ത്രീകൾ  രാഷ്ട്രീയമായി ശാക്തീകരിക്കപ്പെടുന്നത് അവർ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. സ്വന്തം കുടുംബത്തിന് പുറത്തുള്ള സ്ത്രീകൾ അധികാര സ്ഥാനങ്ങളിലേക്ക് എത്തുന്നതിലും അവർക്ക് താല്പര്യമില്ല. അവരെ സംബന്ധിച്ച് 'സ്ത്രീ ശാക്തീകരണം' എന്നാൽ അധികാരം സ്വന്തം കുടുംബത്തിലെ സ്ത്രീകളിൽ മാത്രം നിലനിർത്തുക എന്നതാണ്.

ഞങ്ങളുടെ കാഴ്ചപ്പാട് അതല്ല. രാജ്യത്തെ എല്ലാ സ്ത്രീകൾക്കും രാഷ്ട്രീയത്തിൽ തുല്യ അവസരം നൽകുകയാണ് പ്രധാനമന്ത്രിയുടെയും എൻ.ഡി.എ സർക്കാരിന്റെയും ലക്ഷ്യം. സ്ത്രീകൾ നേതൃത്വം നൽകുന്ന വികസനത്തിലൂടെ മാത്രമേ വികസിത ഭാരതവും വികസിത കേരളവും യാഥാർത്ഥ്യമാകൂ.

നാരീശക്തി വന്ദൻ അധിനിയമത്തെ എതിർത്തതിലൂടെ കോൺഗ്രസും സഖ്യകക്ഷികളും അവരുടെ യഥാർത്ഥ മുഖംതുറന്നുകാട്ടിയിരിക്കുകയാണ്.

പക്ഷേ, മാറ്റം അനിവാര്യമാണ്. ഭാരതത്തിലെ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് ബി.ജെ.പി/എൻ.ഡി.എ ഉറപ്പാക്കുക തന്നെ ചെയ്യും.– അദ്ദേഹം വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Women's reservation bill is opposed by Congress and INDIA bloc due to fear of their family rule ending, according to BJP state president Rajeev Chandrasekhar. The BJP/NDA government is committed to providing equal opportunities in politics for all women in India, aiming for a developed India and developed Kerala through women-led development.