തിരുവനന്തപുരം കിളിമാനൂരില്‍ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. കിളിമാനൂര്‍ സ്വദേശി സുധര്‍മയാണ് മരിച്ചത്. വീട്ടിെല കിണറിന്റെ സമീപത്ത് വച്ചാണ് സുധര്‍മയ്ക്ക് പാമ്പുകടിയേറ്റത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.  

 

സമീപദിവസങ്ങളില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കൂടി വരികയാണ്. തൃശൂർ കോടാലിയിൽ എട്ടുവയസുകാരന്റെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരിച്ചു. ശംഖുവരയന്റെ കടിയേറ്റതാണ് മരണകാരണം.  പാമ്പുകടിയേറ്റ സഹോദരന്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടികള്‍ കിടന്ന കിടക്കയുടെ തലയിണക്ക് അടിയില്‍ നിന്ന് ശംഖുവരയന്റെ കുഞ്ഞിനെ പിടികൂടിയിരുന്നു.  

 

 

Also Read: ആല്‍ജോയ്ക്ക് പാമ്പുകടിയേറ്റത് ചുണ്ടില്‍; വയറുവേദന വന്നപ്പോള്‍ ഭക്ഷണത്തിന്‍റെ പ്രശ്നമെന്ന് കരുതി



കുട്ടികൾക്കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്‌. ഇന്നലെ രാത്രി കുട്ടികൾ ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു. വയറുവേദന ആണെന്ന് പറഞ്ഞപ്പോൾ ഭക്ഷ്യ വിഷബാധആയിരിക്കുമെന്ന് കരുതി അതിനുള്ള മരുന്നുകൾ നൽകി. എന്നാൽ രാവിലെ ദേഹാസ്വസ്ഥത്തെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തുടർന്ന് നടത്തി പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ് പാടുകളുണ്ടെന്ന് കണ്ടെത്തി. വീടിരിക്കുന്ന ഭാഗത്ത് സ്ഥിരമായി പാമ്പുകളുടെ സാന്നിധ്യമുണ്ടെന്നു നാട്ടുകാർ പറയുന്നു. കണ്ടെടുത്ത പാമ്പിൻ കുഞ്ഞിനെ പരിശോധനയ്ക്കായി കൊണ്ടുപോയി. 

 

വയനാട് മാനന്തവാടിയില്‍ വീടിന് സമീപത്ത് നിന്ന് മൂര്‍ഖന്‍ പാമ്പിനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി. പയ്യമ്പള്ളി പടമല സ്വദേശി ബിജീഷിന്റെ വീടിനടുത്ത് നിന്നാണ് പാമ്പുകളെ പിടികൂടിയത്. 

ENGLISH SUMMARY:

Home maker dies of snake bite in Thiruvananthapuram. This incident highlights a recent increase in snake bite fatalities across Kerala, with another child succumbing to a snake bite in Thrissur.