പത്തനംതിട്ടയില്‍ ഏഴ് വര്‍ഷമായി കോമയില്‍ കഴിയുന്ന യുവാവിന്‍റെ കുടുംബത്തിന് ജപ്തി നോട്ടിസ്. ചികില്‍സയ്ക്ക് തന്നെ ചെലവായത് അമ്പത് ലക്ഷത്തോളം രൂപയാണ്. എതാനും ആഴ്ചകള്‍ക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ വീട് വിട്ട് ഇറങ്ങേണ്ടി വരും.
2019ല്‍ ആണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി ആയിരുന്ന അബുതാഹിര്‍ കുഴഞ്ഞു വീണത്. തലച്ചോറിലെ ഞരമ്പ് പൊട്ടി.മാസങ്ങളോളം ആശുപത്രിയില്‍. അന്ന് തൊട്ട് ഇന്നുവരെ ഇതേ കിടപ്പാണ്. ശോഷിച്ച് എല്ലും തോലും മാത്രം.അന്‍പത് ലക്ഷത്തിലധികമാണ് ചികില്‍സയ്ക്ക് ചെലവിട്ടത്. മുറിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ വേണം. മറ്റുപകരണങ്ങള്‍, ഡയപ്പര്‍, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങി മാസം നാല്‍പതിനായിരം രൂപയോളം വേണം.
വീട് നിര്‍മാണത്തിനെടുത്ത വായ്പയാണ് പെരുകിയത്. വീടിന്‍റെ അവസ്ഥ അറിയാവുന്നത് കൊണ്ട് ബാങ്കും പരമാവധി ഇളവ് ചെയ്തു. പക്ഷെ ഇനി ഏഴ് ലക്ഷം രൂപ അടയ്ക്കണം. ഈ അവസ്ഥയില്‍ വീട് വിട്ടിറങ്ങിയാല്‍ എങ്ങോട്ടെന്നറിയില്ല. വാര്‍ഡ് കൗണ്‍സിലര്‍ അന്‍സര്‍ മുഹമ്മദ് ഇടപെട്ട് വായ്പ തിരിച്ചടയ്ക്കാന്‍ ഏതാനും ആഴ്ചത്തെ സാവകാശം വാങ്ങിയിട്ടുണ്ട്. പക്ഷേ അപ്പോഴും ഒരു വഴി തെളിയുന്നില്ല. പിതാവിന്‍റെ മീന്‍കച്ചവടം മാത്രമാണ് ആകെ വരുമാനം. ഇടയ്ക്കിലെ ആശുപത്രിയില്‍ പോകേണ്ടി വരുന്നതോടെ കടം പെരുകുകയാണ്. കുടുംബത്തിന് മുന്നോട്ട് പോകണമെങ്കില്‍ ഒരു കൈത്താങ്ങ് വേണം.
Name Muhammed Ansari (father)
Ac No 0339104000054931
Kulasekharapathi, Pathanamthitta
IFSC IBKL0000339
G Pay 9946898784