kannur-dental-college-2

നിതിൻ രാജിന്റെ മരണത്തിൽ കുടുംബത്തിന്റെ ആരോപണം തള്ളി അഞ്ചരക്കണ്ടി ഡെന്റൽ കോളജ് മാനേജ്മെന്റ്. നിതിൻ രാജിന്റെ മരണത്തിന് കാരണം ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. തെറ്റിദ്ധാരണയുടെ പുറത്താണ് ജാതി വിവേചന ആരോപണം ഉന്നയിക്കുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി. എന്നാൽ മാനേജ്മെന്റിന്റെ വിശദീകരണം നിഷേധിച്ച് കുടുംബം രംഗത്ത് വന്നു

 

നിതിൻ രാജിനെ മരണത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണം, ലോൺ ആപ്പിലേക്ക് മാത്രമായി ചുരുക്കുകയാണ് മാനേജ്മെന്റ്. അധ്യാപികയ്ക്ക് ഭീഷണി സന്ദേശം വന്നതിന് പിന്നാലെ പരാതിയുമായി പ്രിൻസിപ്പലിന്റെ അടുക്കലെത്തി. പിന്നാലെ നിതിനോട് വിശദീകരണം ചോദിച്ചു. സഹോദരി ഭർത്താവിന് വേണ്ടിയാണ് ലോൺ എടുത്തത് എന്നായിരുന്നു നിതിൻറെ മറുപടി. 

 

സഹോദരി ഭർത്താവിനെ പ്രിൻസിപ്പാൾ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല. അധ്യാപിക പരാതി നൽകാൻ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. നിതിൻ രാജ് ജാതി വിവേചനം എന്ന പരാതി ഇതുവരെ ഉന്നയിച്ചിരുന്നില്ലെന്നും വിശുദ്ധീകരണക്കുറപ്പിൽ മാനേജ്മെന്റ് വ്യക്തമാക്കുന്നു. എന്നാൽ മാനേജ്മെന്റ് വാദങ്ങളെ പൂർണമായും തള്ളി കുടുംബം രംഗത്തുവന്നു.

 

നിതിരാജ് ഉൾപ്പെട്ട മറ്റൊരു പ്രശ്നം കോളേജ് ഇടപെട്ട് പരിഹരിച്ച് എന്നും മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പിൽ ഉണ്ട്. അതേസമയം, കേസിലെ പ്രതി ഒളിവിലുള്ള ഡോക്ടർ റാമിനെ കണ്ടെത്താൻ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല

ENGLISH SUMMARY:

The management of Ancharakandi Dental College in Kerala has denied the allegations raised by the family of Nithin Raj, attributing his death to issues related to loan apps rather than caste discrimination. According to the college authorities, the student had taken a loan on behalf of his brother-in-law and was questioned after a teacher received a threatening message. The management claims that no prior complaint regarding caste bias was made by the student. However, the family has strongly rejected the college’s explanation and continues to raise serious concerns over the circumstances leading to his death. Meanwhile, police are still searching for an absconding accused linked to the case, adding further complexity to the investigation.