Untitled design - 1

സിന്‍ഡിക്കേറ്റിനെ അവഗണിച്ച് കേരള സര്‍വകലാശാല വിസി പഠന ബോര്‍ഡുകള്‍ രൂപീകരിക്കുന്നതായി പരാതി. സിന്‍ഡിക്കേറ്റാണ് സാധാരണ  പഠനബോര്‍ഡുകളിലേക്കുള്ള നോമിനേഷന്‍ നടത്തുക. സര്‍വകലാ ശാല ചട്ടം ലംഘിച്ച് വിസി  നേരിട്ട്  നോമിനേഷന്‍ നടത്താന്‍ നടപടി ആരംഭിച്ചു എന്നാണ് പരാതി ഉയരുന്നത്.  37 പഠനബോര്‍ഡുകളാണ് രൂപീകരിക്കേണ്ടത്. 

 

യോഗ്യരായവരോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട് റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് വിജ്ഞാപനമിറക്കി. ജൂലൈ മൂന്നിനകം അപേക്ഷിക്കണം. വിസിയുടെ നീക്കത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍  കടുത്ത അതൃപ്തിയിലാണ്.  വൈസ്ചാന്‍സലറും റജിസ്ട്രാര്‍ ഇന്‍ ചാര്‍ജും  സര്‍വകലാശാലയുടെ ചട്ടങ്ങള്‍ അനുസരിക്കുന്നില്ലെന്നും  സമയപരിധി കഴിഞ്ഞിട്ടും  സിന്‍ഡിക്കേറ്റ് വിളിച്ചു ചേര്‍ക്കുന്നില്ലെന്നുമാണ് പരാതി. 

ENGLISH SUMMARY:

Kerala University VC is forming academic boards, bypassing the Syndicate, which has raised strong objections and complaints. This action allegedly violates university regulations, prompting concerns from Syndicate members and sparking a formal complaint.