കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു എന്നും പരാതിയിൽ പറയുന്നു. കണ്ണൂർ വനിതാ പോലീസ് ആണ് കേസ് എടുത്തത്.

കണ്ണൂര്‍ സ്വദേശിനിയായ യുവതി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് വനിതാ പൊലീസ് കേസെടുത്തത്.  2018 മുതല്‍ അതുലുമായി സൗഹൃദമുണ്ടെന്നും 2026 ല്‍ ഒരു യാത്രക്കിടെയാണ് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും കെഎസ്‌യു പ്രവര്‍ത്തക കൂടിയായ യുവതി പറയുന്നു. 

വിവാഹവാഗ്ദാനം നല്‍കുകയും പണം വാങ്ങി തിരിച്ചു നല്‍കാതെ തന്നെ വഞ്ചിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയ ഘട്ടത്തില്‍ തന്നെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനുള്‍പ്പെടെ ശ്രമമുണ്ടായെന്നും യുവതി പറയുന്നു. ഇതിനു പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് തന്റെ കയ്യില്‍ നിന്നും അതുല്‍ കൈക്കലാക്കിയതെന്നും ഇപ്പോള്‍ വിദേശത്തുള്ള യുവതി പറയുന്നു. 

KSU Kannur President MC Athul Faces Sexual Assault Case:

A case has been filed against KSU Kannur District President MC Athul following a woman's complaint of sexual assault. The complaint also alleges that he took money under the promise of marriage and defrauded her, leading to the case being registered by Kannur Women's Police.