ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടക്കാത്തവര്‍ക്ക് ഓഫറുമായി മോട്ടോര്‍ വാഹന വകുപ്പ്. 2024 ഡിസംബര്‍ 31ന് മുന്‍പുള്ള പിഴ അടക്കാത്തവര്‍ക്ക് അന്‍പത് ശതമാനം ഇളവ് നല്‍കും. ഓഫര്‍ ലഭിക്കാന്‍ ഓണ്‍ലൈനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.
ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തതിന് ഉള്‍പ്പടെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ആയിര കണക്കിന് രൂപ പിഴ ലഭിച്ചവര്‍ക്ക് ആശ്വാസ വാര്‍ത്ത. ചെല്ലാന്‍ അടക്കാത്തവര്‍ക്കായി സ്പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കയാണ് മോട്ടോര്‍ വാഹന വകുപ്പ്. 2024 ഡിസംബര്‍ 31 ന് മുന്‍പ് പിഴ ചുമത്തി അടച്ചു തീര്‍ക്കാത്തവര്‍ക്കാണ് ഇളവ്. Services.Mvd.Kerala.Gov.In എന്ന വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്ത് പിഴയടക്കാം. ചെല്ലാനില്‍ ചുമത്തിയ പിഴ തുകയുടെ പകുതി മാത്രം അടച്ചാല്‍ മതി. ഈ മാസം 30 ന് മുന്‍പ് പണം അടക്കുന്നവര്‍ക്കാകും ഓഫര്‍ ലഭ്യമാകുക.
പിഴ ചുമത്തിയ ചെല്ലാനുകള്‍ പണ മടക്കാതെ കെട്ടി കിടക്കുന്നതിനാലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇളവ് പ്രഖ്യാപിച്ചത്. കോടതിയില്‍ എത്തിയ ചെല്ലാനുകള്‍ അടച്ചു തീര്‍ക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നേരിട്ടെത്തണം.