മലയാള മനോരമ പെയിന്‍റിങ് പരിശീലന ക്യാംപ് കോഴിക്കോട് സംഘടിപ്പിച്ചു. കൃഷ്ണന്‍ മേനോന്‍ മ്യൂസിയത്തില്‍ വച്ച് നടന്ന ഏകദിനക്യാംപില്‍ നിരവധി കുട്ടികളാണ് പങ്കെടുത്തത്. വര, പെയിന്‍റിങ്, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. ചിത്രകലാകാരന്‍ ഷാജു നെരവത്ത്, ഇന്‍റീരിയര്‍ ഡിസൈനര്‍ മധു കാര്‍ത്തിക, കാര്‍ട്ടൂണിസ്റ്റ് നൗഷാദലി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.