സങ്കട കാഴ്ചകളുടെ വേലിയേറ്റമായിരുന്നു പൊതു ദർശനം നടന്ന പാങ്ങ് സർക്കാർ ഹയർ സെക്കഡറി സ്കൂൾ മുറ്റത്ത്. മണിക്കൂറുകൾ പൊരി വെയിലത്ത് കാത്ത് നിന്നാണ് പ്രിയപ്പെട്ടവർക്ക് വിട നൽകിയത്
പ്രിയപ്പെട്ട മജീദ് മാഷക്കും എച്ച്. എം. ആശടീച്ചർക്കും റംല ടീച്ചർക്കുമൊക്കെ പറ്റിയതിന്റെ ആഴം കൃത്യമായി മനസിലാക്കാനുള്ള പ്രായമൊന്നും ഇവർക്കായിരിക്കില്ല. പക്ഷെ ഒന്നറിയാം പുഞ്ചിരിയുമായി ക്ലാസ്സ് മുറികളിൽ ഇനി ഇവർ ഉണ്ടാവില്ലെന്ന്. നിറഞ്ഞ കണ്ണുകളോടെ എച്ച് എമ്മിന് കുഞ്ഞുമക്കൾ മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യങ്ങൾ നേർന്നു. ചുറ്റും കൂടി നിന്നവർ നെഞ്ച് പൊട്ടി കരഞ്ഞു.
പൊതുദർശനം നടന്ന പാങ്ങ് സർക്കാർ ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ സങ്കട കാഴ്ചകളുടെ തോരാ മഴയായിരുന്നു. ദുരന്ത വിവരം അറിഞ്ഞു തളർന്നിരുന്ന ബന്ധുക്കളെ സന്നദ്ധ പ്രവർത്തകർ താങ്ങി പിടിച്ചു സ്കൂൾ മുറ്റത്ത് എത്തിച്ചു. മണിക്കൂറുകളുക്ക് മുൻപ് വരെ സംസാരിച്ചിരുന്നവർ ഇനിയില്ലെന്ന വേദനയിൽ പിടഞ്ഞു സഹപ്രവർത്തകർ
അധ്യാപകർ മാത്രമായിരുന്നില്ല. നാട്ടിനു വേണ്ടി ഒന്നിച്ചിറങ്ങുന്ന കുറെ നല്ല മനുഷ്യരെ നഷ്ടമായത് ഉൾകൊള്ളാൻ പോലും ആവാതെ വേറെയും ചിലർ വാക്കുകൾ കിട്ടാതെ ഇടക്ക് സംസാരം മുറിഞ്ഞുപോയി, വിദൂരദയിലേക്ക് കണ്ണ് പായിച്ചു നിൽക്കുന്ന വേദനകൾ വേറെയും കരൾ പറിച്ചെറിയുന്ന വേദനയിലും, കത്തുന്ന വേനൽ ചൂടിലും മനുഷ്യർ മറ്റെല്ലാം മറന്ന് സ്കൂൾ മൈതാനത്ത് കാത്ത് നിന്നാണ് പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കണ്ടു യാത്രമൊഴി ചൊല്ലിയത്.