cb-se-10

TOPICS COVERED

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ അഞ്ഞൂറില്‍ അഞ്ഞൂറും മാര്‍ക്ക് നേടി ദേശീയ തലത്തില്‍ മുന്നിലെത്തിയിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ഡാനിയല്‍ ജേക്കബ് ബാസ്റ്റിന്‍. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയാണ് ഈ കൊച്ചുമിടുക്കന്‍. 1999 ബാച്ചിലെ എസ്എസ്എല്‍സി 13ാം റാങ്കുകാരിയായ അമ്മയാണ് മാര്‍ഗദര്‍ശി. 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വന്നത് മുതല്‍ ഈ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുകയാണ്. നന്ദി പറഞ്ഞ് മറുതലയ്ക്കല്‍ ഡാനിയല്‍ ജേക്കബ് ബാസ്റ്റിനും. നല്ല മാര്‍ക്ക് നേടുമെന്ന് ഉറപ്പായിരുന്നെങ്കിലും അഞ്ഞൂറില്‍ അഞ്ഞൂറ് പ്രതീക്ഷിച്ചതല്ല. 1999 എസ്എസ്എല്‍സി 13ാം റാങ്കുകാരിയാണ് അമ്മ ആന്‍മേരി മാത്യു.

പഠനം എങ്ങനെ വേണമെന്ന് കൃത്യമായ ധാരണയോടെയാണ് ഈ അമ്മ മകന് പിന്തുണ നല്‍കിയത്. 2019ല്‍ ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ചു മരിച്ച അച്ഛന്‍ ബാസ്റ്റിന്‍ ജെയ്മ്സ് ജേക്കബിന് സമര്‍പ്പിക്കുകയാണ് ഈ നേട്ടം. ആറാം ക്ലാസുകാരിയായ ഡോണ റോസ് ബാസ്റ്റിനും രണ്ടാം ക്ലാസുകാരിയായ ഗ്ലോറിയ എലിസബത്ത് ബാസ്റ്റിനുമാണ് സഹോദരിമാര്‍. പിന്തുണയും അനുഗ്രഹവും ചൊരിഞ്ഞ് അമ്മമ്മയും അപ്പച്ചിയുമൊപ്പമുണ്ട്. 

ENGLISH SUMMARY:

Daniel Jacob Bastin, a student from Kozhikode, has achieved a perfect score of 500 out of 500 in the CBSE 10th-grade examinations, topping the national list. He is a student of Devagiri CMI Public School, and this remarkable achievement is dedicated to his late father.