പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തെ വിടാതെ മുസ്്ലിം ലീഗ്. വിവാദത്തില്‍ വസ്തുതയില്ലെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തു കോടതിയെ സമീപിക്കും. വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തിലെടുത്ത അതേ നിലപാട് തന്നെ ഈ കേസിലും തുടരാനാണ് മുസ്്ലിം ലീഗ് തീരുമാനം.തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായ അനൗണ്‍സ്െമന്റ് വിവാദം കെട്ടടങ്ങിയത് ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടോടെയാണ്.
നടുവണ്ണൂരിലെ നിസരി സ്റ്റുഡിയോയില്‍ അനൗണ്‍സ്മെന്റ് റെക്കോര്‍ഡ് ചെയ്തതിന്റെ തെളിവുകളുണ്ട്. ഇതെല്ലാം പരിഗണിച്ചാണു കോടതിയെ സമീപിക്കുന്നത്. കുറ്റ്യാടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ പാറക്കല്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തിലെടുത്ത നിയമ നടപടികള്‍ അനൗണ്‍സ്മെന്റ് വിവാദത്തിലും തുടരും
മതം പറഞ്ഞു ഫാത്തിമ തഹ്്ലിയ വോട്ടുതേടിയെന്നു പരാതി നല്‍കിയ മൂന്നുപേര്‍ക്കെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. ഇവര്‍ക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയിലെ തുടര്‍നടപടി കൂടി പരിഗണിച്ചായിരിക്കും മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുക.