Untitled design - 1
  • 6000MW കടന്ന് വൈദ്യുതി ഉപഭോഗം
  • ഇന്നലെ വേണ്ടിവന്നത് 6012 മെഗാവാട്ട്
  • കനത്ത ആശങ്കയില്‍ വൈദ്യുതി ബോര്‍ഡ്

സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് തുടരുന്നു. പാലക്കാട് ഇന്ന് പകല്‍ 40 ഡിഗ്രി സെല്‍സ്യസാണ് താപനില. കണ്ണൂര്‍ 37.9, കോട്ടയം 37.2, കൊച്ചി 36.3, തിരുവനന്തപുരത്ത് 36.2 ഡിഗ്രി സെല്‍സ്യസ് എന്നിങ്ങനെയാണ് താപനില. അതേസമയം സംസ്ഥാനത്ത്  വൈദ്യുതി ഉപഭോഗം ആദ്യമായി  6000 മെഗാവാട്ട് കടന്നു. ഇന്നലെ  6012 മെഗാവാട്ട് ആണ് ഉപഭോഗം. 13ന് രേഖപ്പെടുത്തിയ 5933 MW മറികന്നു. കനത്ത ആശങ്കയില്‍ വൈദ്യുതി ബോര്‍ഡ്

 

അതേസമയം, 2026 ലെ കാലവർഷം സാധാരണയെക്കാൾ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. പസഫിക്ക് സമുദ്രം ചൂടുപിടിക്കുന്ന എൽനിനോ പ്രതിഭാസം മൺസൂൺ കാറ്റിനെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്. സാധാരണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസം ശരാശരി 87 സെ.മീ മഴയാണ് ലഭിക്കേണ്ടത്. ഇതിൽ കുറവ് വരുന്നത് കൃഷിയേയും വൈദ്യുത ഉത്പാദനം,  കുടിവെള്ള വിതരണം എന്നിവയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

 

ENGLISH SUMMARY:

Kerala is grappling with a severe heatwave as Palakkad recorded 40°C today, leading to an unprecedented surge in electricity demand. For the first time in history, the state's power consumption crossed the 6000 MW mark, reaching 6012 MW on Tuesday.