സിപിഎം നേതാവ് വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചെന്ന് അമ്മയുടെ പരാതി. കായംകുളം ഏരിയ കമ്മിറ്റി അംഗം എസ്. പവനനാഥനെതിരെയാണ് പരാതി ഉയർന്നത്. മകനും മരുമകളും കൊച്ചുമകളും ചേർന്ന് പലതവണ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് അമ്മ വിമലാമണി മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്കും കായംകുളം പോലീസിനും അമ്മ പരാതി നൽകി. എന്നാൽ അമ്മയെ വീട്ടിൽ താമസിപ്പിക്കില്ലെന്ന നിലപാടിലാണ് സി.പി.എം നേതാവ്.

ENGLISH SUMMARY:

CPM leader family dispute has come to light as a mother alleges her son, a CPM leader, attempted to evict her from their home. This incident raises concerns about family harmony within political circles in Kerala.