വിഷു കളറാക്കാൻ സിനിമ റെഡി. കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമാകുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ,  ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി എന്നിവ ഉൾപ്പെടെ നാല് ചിത്രങ്ങളാണ് വിഷു റിലീസ്. സൈജു കുറുപ്പിന്റെ 150-ാം ചിത്രമായ മോഹിനിയാട്ടമാണ് വിഷുവിന് ആദ്യം തിയറ്ററുകളിൽ എത്തിയത്.

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം  ഡാർക്ക് കോമഡി എന്റർടെയ്നറാണ്. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, കലാരഞ്ജിനി, തുടങ്ങിയവർ ചിത്രത്തിലുണ്ട്.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൽ സംവിധായകൻ ചിദംബരം ആദ്യമായി അഭിനയിക്കുന്നു. ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവരും ചിത്രത്തിലുണ്ട്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും നിർമാണം പങ്കാളിയാണ്.

ടൊവിനോ തോമസ് നായകനാകുന്ന പീരീയഡ് ഡ്രാമ ത്രില്ലർ ചിത്രം പള്ളിച്ചട്ടമ്പി ഡിജോ ജോസ് ആൻ്റണിയാണ് സംവിധാനം ചെയ്യുന്നത്.1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയിൽ കയാദു ലോഹറാണ് നായിക.17നാണ് മധുവിധു തിയറ്ററുകളിൽ എത്തുക.

ഫാമിലി റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദാണ്.ഷറഫുദ്ദീൻ നായകനായ ചിത്രത്തിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരാണ് നായിക. ഇതിനിടയിൽ ഏപ്രിൽ രണ്ടിന് തിയറ്ററുകളിൽ എത്തി ആദ്യ ആഴ്ചതന്നെ നൂറുകോടി ക്ലബിൽ എത്തിയ വാഴ 2 ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.

 

 

ENGLISH SUMMARY:

Malayalam Vishu releases are set to color the festival with four major films hitting theaters. Kunchacko Boban's 'Oru Duruhavum Sahoo' and Tovino Thomas's 'Pallichattambi' are among the highly anticipated movies, alongside 'Mohiniyattam' which marks Saiju Kurup's 150th film.