മന്ത്രി പി രാജീവ് മത്സരിച്ച കളമശ്ശേരി മണ്ഡലത്തിലെ കുന്നുകരയിൽ, ബൈ ബൈ പിണറായി ഫ്ലക്സ് വച്ചതിനു കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. സിപിഎം ലോക്കൽ സെക്രട്ടറി അടക്കം ഏഴുപേർക്കെതിരെയാണ് ചെങ്ങമനാട് പോലീസ് കേസ് എടുത്തത്. ഇന്നലെ രാത്രിയാണ് കൊന്നുകളയുമെന്ന് ആക്രോശിച്ച് മാരകായുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തിയത്.
പാർട്ടി ലോക്കൽ സെക്രട്ടറി അനിൽ സിപിഎം പ്രവർത്തകരായ ലൂയിസ്, തമ്പി, വിപിൻ, ജോണി, ജ്യോതിഷ്, ഷൈജൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇന്നലെ രാത്രി 9.30നു ആയിരുന്നു ആക്രമണം. മാരകായുധങ്ങളുമായി എത്തിയ സംഘം കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തു. അസഭ്യവർഷം നടത്തി. കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. തുടർന്നു കോൺഗ്രസ് ഓഫീസിനുള്ളിൽ കയറി ഫ്ലക്സുകൾ നശിപ്പിച്ചു. കൊന്നുകളയുമെന്ന ഭീഷണിയും മുഴക്കി.
കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു പ്രധിഷേധം ശക്തിപ്പെടുത്താനാണ് കോൺഗ്രസ് തീരുമാനം.