പ്രിയദര്‍ശനി സൗജന്യ യാത്രാ പദ്ധതി മൂലം വ്യവസായം നഷ്ടത്തിലായെന്ന് ആരോപിച്ച് സ്വകാര്യ ബസുകള്‍ ഉടന്‍ പണിമുടക്കിലേക്കില്ല. പദ്ധതി മൂലം സ്വകാര്യ ബസുകള്‍ക്കുണ്ടായ നഷ്ടവും പരിഹാരവും പഠിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുന്‍ ഡി.ജി.പി കെ. പത്മകുമാറാണ് സമിതി ചെയര്‍മാന്‍. ഒന്നരമാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കും.
ഇതിന് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനും ഗതാഗതമന്ത്രി സി.പി.ജോണിന്‍റെ നേതൃത്വത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ ഉള്‍പ്പടെയുള്ള സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനായി ബസുകളില്‍ കുറിയര്‍ സര്‍വീസ് തുടങ്ങാനും ബസുകളില്‍ പരസ്യം പതിപ്പിക്കാനും അനുമതി നല്‍കാനും തീരുമാനിച്ചു. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധന അടിച്ചേല്‍പ്പിക്കില്ലെന്നും ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും ഗതാഗതമന്ത്രി സി.പി.ജോണ്‍ അറിയിച്ചു