jhonny-sins

TOPICS COVERED

സൈബര്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ് പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.  ‘അവർ പല രൂപത്തിലും ഭാവത്തിലും വരും’ എന്ന ടൈറ്റിലോടുകൂടി പോസ്റ്റ് ചെയ്ത ചിത്രത്തില്‍ വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ച തല മൊട്ടയടിച്ച ഒരാളെ കാണിക്കുന്നു. ചിത്രം എഐ ആണെന്ന് പോസ്റ്റില്‍ പറയുന്നെങ്കിലും പ്രമുഖ പോണ്‍ നടന്‍ ജോണി സിന്‍സിനെ ഉദ്ദേശിച്ച് തന്നെയാണ് ചിത്രം പബ്ലിഷ് ചെയ്തിരിക്കുന്നതെന്ന് വ്യക്തം. 

അവന്‍ ഡോക്ടറാകും, അവന്‍ പ്ലമര്‍ ആകും, ആസ്ട്രോനോട്ട് ആകും എന്ന രീതിയില്‍ ജോണി സിന്‍സിന്‍റെ മീം ഇന്‍റര്‍നെറ്റ് ലോകത്ത് വൈറലാണ്. നടന്‍റെ പല കഥാപാത്രങ്ങളെ അനുസ്മരിച്ചാണ് മീം. എന്നാല്‍ സമാന സാഹചര്യത്തില്‍ ഏത് വേഷത്തിലും സൈബര്‍ തട്ടിപ്പുകാര്‍ വരുമെന്ന് വ്യക്തമാക്കുന്നതാണ് കേരള പൊലീസിന്‍റെ മീം. 

പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്‍റുകളുമായി എത്തുന്നുണ്ടെങ്കിലും ആരെ ഉദ്ദേശിച്ചാണ് പോസ്റ്റെന്ന് മനസിലാക്കിയ കമന്‍റുകള്‍ കുറവാണ്. എന്നാല്‍ കേരള പൊലീസിന്‍റെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്തുവരുന്നത്. 

ENGLISH SUMMARY:

Cyber fraud is a growing concern, and Kerala Police has shared an AI-generated image to raise awareness about the diverse forms cybercriminals can take. This creative post, using a popular meme format, serves as a crucial reminder to be vigilant against online scams.