dire

TOPICS COVERED

കോഴിക്കോട് മുക്കം പൂവത്തുംകണ്ടിയില്‍ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകള്‍ വെന്തുചത്തു.  കാളപൂട്ടിന് കൊണ്ടുപോകുന്ന കാളകളാണ് ചത്തത്. സമീപത്ത് ഒരു നായയേയും കെട്ടിയിരുന്നു. എന്നാല്‍ അതിന് കുഴപ്പമൊന്നുമില്ല. വൈക്കോല്‍ അടക്കം കത്തിപിടിച്ചു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചു. യൂണിറ്റ് എത്തി തീ അണച്ചപ്പോഴേക്കും മൂന്ന് കാളകളും ചത്തിരുന്നു. ഒരു കാളയ്ക്ക് ഏകദേശം 7 ലക്ഷമാണ് വില. കാളപ്പൂട്ടിന് ഉപയോഗിക്കുന്ന പ്രത്യേക തരം കാളകളാണ് മൂന്നും. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ENGLISH SUMMARY:

Kerala cattle fire resulted in the tragic deaths of three bulls in Kozhikode's Mukkam. The fire, suspected to be caused by a short circuit, consumed the cowshed and fodder, despite swift action by the fire force.