കോട്ടയം കാഞ്ഞിരപ്പളളി കൂവപ്പളളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു. കൂവപ്പളളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്‍റെ മകന്‍ ഇരുപതുകാരനായ മുഹമ്മദ് സെയ്‍ഫ് ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. വീട്ടിലെ ശുചിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.
വൈകുന്നേരം ആറരയോടെ അപകടം. അപകട സമയത്ത് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. വീട്ടുകാരെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ENGLISH SUMMARY:
A student tragically died due to a lightning strike in Kanjirappally, Kottayam, as reported by Malayala Manorama Online News. The incident occurred while the student was bathing at home during a heavy thunderstorm.