vaikom-farmer-death-2

 

കോട്ടയം വൈക്കം തലയാഴം സിപിഐ  ഓഫിസിന് മുന്നിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  പുളിക്കാശ്ശേരി ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കർഷകനായ ചെല്ലപ്പൻ സിപിഐയെയും പ്രാദേശിക നേതാക്കളെയും വിമർശിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചിരുന്നു. 

 

തന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സിപിഐ നേതാക്കൾ വഞ്ചിക്കുകയാണെന്നും പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വീഡിയോയിൽ ആരോപിക്കുന്നു. കൃഷി മന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്നും ചെല്ലപ്പൻ വീഡിയോയിൽ പറയുന്നുണ്ട്. 'സിപിഐയുടെ ഈ കൊടും വഞ്ചന നിങ്ങൾ തിരിച്ചറിയണം' എന്ന് അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.

 

സംഭവത്തെത്തുടർന്ന് സ്ഥലത്ത് ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജൈവ കർഷകനായ ചെല്ലപ്പൻ പക്ഷാഘാതം പിടിപെട്ട് വീൽചെയറിൽ ഇരുന്നാണ് കൃഷി കാര്യങ്ങൾ നോക്കിയിരുന്നത്. 1996 മുതലുള്ള രാഷ്ട്രീയ പകപോക്കലുകളെക്കുറിച്ചും നേതാക്കളുടെ കമ്മീഷൻ ഇടപാടുകളെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. 

ENGLISH SUMMARY:

A shocking incident unfolds in Kottayam’s Vaikom as a farmer, Pulikkassery Chellappan, is found dead near a CPI office. A video shared before his death raises serious allegations against CPI leaders, accusing them of betrayal and neglect. The farmer, who managed agriculture despite paralysis, also claimed he received no support from Agriculture Minister P. Prasad. The incident has triggered protests by BJP and Congress workers, intensifying political tensions. Police have launched further investigation as the disturbing claims gain attention across Kerala.