ജി.ആര്‍. അനിലിന്‍റെ വ്യക്തിബന്ധത്തില്‍ നെടുമങ്ങാട് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇടതുപക്ഷത്ത് നിന്ന് വോട്ടുകള്‍കൂടി സിപിഐ വിട്ട വന്ന മീനാങ്കല്‍ കുമാറിന് കിട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഹൈ വോള്‍ട്ടേജിലാണ് നെടുമങ്ങാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി.ആര്‍.അനിലിന്‍റെ പ്രചാരണം.
2021 ല്‍ 23,309 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ജി.ആര്‍.അനിലിന്‍റെ പ്രചാരണത്തിന്‍റെ അവസാനലാപ്പിലും ആത്മവിശ്വാസത്തിന്‍റെ ആലസ്യമില്ല. അവസാന മണിക്കൂറുകള്‍ കളറാക്കിയാണ് സ്ഥാനാര്‍ഥിയുടെ സ്വീകരണം. മന്ത്രിക്ക് അപ്പുറം എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ ജി.ആര്‍.അനില്‍ സജീവമായിരുന്നു
മണ്ഡലത്തിലെ വികസനം പറഞ്ഞ് വോട്ടുതേടുന്ന ജി.ആര്‍.അനിലിന്‍റെ ലക്ഷ്യം ഭൂരിപക്ഷം ഉയര്‍ത്തിയുള്ള വിജയമാണ്. സിപിഐക്കാരാനായ മീനാങ്കല്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസ് കുടുബങ്ങളിലുള്ള എതിര്‍പ്പ് വോട്ടാകുമെന്നും ജി.ആര്‍. അനില്‍ പ്രതീക്ഷിക്കുന്നു.
ഉറച്ച ഇടതു വോട്ടുകള്‍ക്കൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് തരിച്ചടിയുണ്ടാകാതിരുന്നതും ജി.ആര്‍.അനിലിന് ഉറച്ച വിജയപ്രതീക്ഷ നല്‍കുന്നത്. മീനാങ്കല്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോണ്‍ഗ്രസിലുണ്ടായ അനൈക്യമാണ് പ്രചാരണത്തിന്‍റെ അവസാനദിവസങ്ങളിലും കോണ്‍ഗ്രസ് മറികടക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളാണ് യുഡിഎഫ് ഉന്നംവെയ്ക്കുന്നത്. സ്വന്തം പാളയത്തിലെ വോട്ട് ചോരില്ലെന്നും പ്രതീക്ഷ
സര്‍ക്കാരിനെതിരെയ പ്രചാരണം നെടുമങ്ങാട് മണ്ഡലത്തില്‍ ഏശിയില്ലെങ്കില്‍ യുഡിഎഫിന് കാര്യമായ പ്രതീക്ഷക്ക് വകയില്ല. 2021 ല്‍ ചെറിയ ഇടിവ് വന്നെങ്കിലും ബിജെപി വോട്ടുവിഹിതം ക്രമാനുഗതമായി ഉയര്‍ത്തുന്ന മണ്ഡലത്തില്‍ യുവമുഖം യുവരാജ് ഗോകുല്‍ കോണ്‍ഗ്രസ് വോട്ടുകളും ലക്ഷ്യമിടുന്നുണ്ട് . രണ്ടാം സ്ഥാനത്തെത്തുകയാണോ ലക്ഷ്യമെന്ന ചോദ്യത്തിന് യുവരാജിന്‍റെ മറുപടി ഇങ്ങനെ. 29 ശതമാനത്തോളം വരുന്ന ക്രൈസ്തവ മുസ്ലീം ന്യൂനപക്ഷ വോട്ടുകളില്‍ നല്ലൊരു ശതമാനം കഴിഞ്ഞ തവണ ജി ആര്‍ അനിലിനൊപ്പമാണ് നിന്നത് . അത് ഇത്തവണയും ആവര്‍ത്തിച്ചാല്‍ മണ്ഡലം സിപിഐക്ക് സുരക്ഷിതമാവും