കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് വട്ടിയൂര്‍ക്കാവ് ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആർ ശ്രീലേഖ. കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണ്. അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തത്. പൊലീസ് ഓഫീസറായ തനിക്ക് ദുരനുഭവം ഉണ്ടായപ്പോഴും സഹായിച്ചില്ല . അന്ന് ഡിജിപി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിയ്ക്ക് തന്റെ കൂടെ നിൽക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടിൽ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയെടുത്തു?. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.
Also Read: അരുവിക്കരയിൽ ത്രികോണപ്പോര്; സ്റ്റീഫനും ശിവകുമാറും വിവേക് ഗോപനും നേർക്കുനേർ
കേരളത്തിലെ ഒരു രാഷ്ട്രീയക്കാരൻ അധികാര കേന്ദ്രമായിരുന്നപ്പോൾ, സർവീസിലിരിക്കെ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ആർ.ശ്രീലേഖ നേരത്തെയും പറഞ്ഞിരുന്നു. ആ നേതാവ് എല്ലാവരോടും ഇതുപോലെയാണു പെരുമാറുന്നതെന്നും അത് എല്ലാവർക്കും അറിയാവുന്നതാണെന്നും പറഞ്ഞ ശ്രീലേഖ, നേതാവിന്റെ പേരു വെളിപ്പെടുത്താൽ തയാറായില്ല.
സർവീസിലിരിക്കെ മുതിർന്ന ചില ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ഇത്തരം അനുഭവമുണ്ടായെന്നു ശ്രീലേഖ പറഞ്ഞു. ഒരു മുതിർന്ന ഓഫിസർ തന്നെ അപമാനിക്കാൻ ശ്രമിച്ചു. കൈ തട്ടിമാറ്റിയ താൻ അദ്ദേഹത്തിന്റെ കാലിൽ നമസ്കരിച്ച് ഗുരുനാഥന്റെ സ്ഥാനത്താണു കാണുന്നതെന്നു പറഞ്ഞു. എസ്പിയായിരുന്നപ്പോൾ ഒരു ഡിവൈഎസ്പിയുടെ ഭാഗത്തുനിന്നും ഇത്തരം ശല്യമുണ്ടായി. ആ ഓഫിസറുടെ ഫോൺ ബ്ലോക്ക് ചെയ്ത ശേഷം സ്ഥലംമാറ്റിയാണ് പ്രശ്നം പരിഹരിച്ചതെന്നും ശ്രീലേഖ വെളിപ്പെടുത്തി.