നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നടിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലും പൊലീസ് നിലപാട് കണക്കിലെടുത്തുമാണ് തീരുമാനം. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് കൊണ്ടുപോയി. രാവിലെ ആശുപത്രിയില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും എന്നാണ് അഭിഭാഷകരെ അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നേരെ കോടതിയില്‍ എത്തിക്കുകയായിരുന്നു. Also Read: കാരവനില്‍വച്ച് നടിയെ കയറിപ്പിടിക്കാന്‍ ശ്രമം; അറസ്റ്റ് കാര്‍ തടഞ്ഞ്; പ്രതികരിക്കാതെ രഞ്ജിത്ത്
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ രഞ്ജിത്ത് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യമല്ല, റഗുലര്‍ ജാമ്യത്തിനാണ് അപേക്ഷ നല്‍കിയതെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഇന്നുതന്നെ കോടതി വാദം കേള്‍ക്കും. ഇപ്പോള്‍ പരാതിക്കാരിയുടെ മൊഴി മാത്രമേയുള്ളുവെന്നും അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വാദങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി
രഞ്ജിത്തിനെ അറസ്റ്റ് ചെയ്യാനും കോടതിയിലെത്തിക്കാനും പൊലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് അഭിഭാഷകന്‍ ആരോപിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ്. നട്ടെല്ലിനും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. പരാതിയില്‍ കഴമ്പില്ലെന്നും സത്യമില്ലെന്നുമാണ് രഞ്ജിത്ത് പറഞ്ഞതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കേസെടുത്ത വിവരമോ അറസ്റ്റിനെക്കുറിച്ചോ ഇതുവരെ അറിവില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Google-trending-topic-:director ranjith arrest