ലൈംഗിക പീഡനപരാതിയില്‍ യുവനടിക്ക് പിന്തുണയുമായി സിനിമാലോകം. അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക മാറ്റിനിർത്തും. നടി ഐ.സിയിൽ പരാതി നൽകിയിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക് കത്തയക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു . കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന് രഞ്ജിത്തിനെതിരെ ആദ്യം പരാതി നല്‍കിയ നടി മനോരമ ന്യൂസിനോട് പറഞ്ഞു.

ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ  മാറ്റിനിർത്തുന്നത് സംബന്ധിച്ച നിർദേശം ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും നൽകിയതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഫെഫ്കയ്ക്ക് പുറമെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രതികരിച്ചു.

രഞ്ജിത്തിന്റേത് കരമഫലമെന്നും പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നന്ദിയെന്നുമാണ് ആദ്യ പരാതിക്കാരി വിഷയത്തില്‍ പ്രതികരിച്ചത്.  നടക്കാൻ പാടില്ലാത്ത സംഭവമെന്നും ഇരകൾക്ക് നീതി ലഭിക്കണം എന്നും രമേഷ് പിഷാരടി പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ഇത്തരം സംഭവം നിര്‍ഭാഗ്യകരമെന്നും  അന്വേഷണം നടക്കട്ടെയെന്നും സുധീർ കരമന പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News reports on the widespread support for an actress facing sexual assault allegations within the Malayalam film industry. FEFKA has decided to suspend Ranjith, who has been arrested in connection with the case.