പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം യുവാക്കള്‍ക്ക് ദാരുണാന്ത്യം. പൊന്നാനി സ്വദേശികളായ മുഹമ്മദ് അസ്‍ലം, അന്‍സിഫ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍. കുറ്റിപ്പുറം ദേശീയപാത സര്‍വീസ് റോഡിലാണ് അപകടം.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മൂന്നുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അസ്‌ലവും അന്‍സിഫും മരിച്ചു. ഇരുവരും പൊന്നാറി എം.എ ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളാണ്. ണ്ടുപേരുടെയും മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ.
അതേസമയം, കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപം വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വാഴയൂര്‍ സ്വദേശി അബ്ദുറഹിമാനാണ് മരിച്ചത്. പന്തീരങ്കാവ് സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.