മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി തറക്കല്ലിട്ട കോൺഗ്രസിന്‍റെ ടൗൺഷിപ്പിൽ പണികൾ ആരംഭിക്കാത്തതിൽ വിവാദം കനക്കുന്നു. കോൺഗ്രസ് ദുരിതബാധിതരെ പറ്റിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്. കുന്നംമ്പറ്റയിലെ കോൺഗ്രസ് ഭൂമിക്ക് സമീപം ഡിവൈഎഫ്ഐ കുടിൽ കെട്ടി സമരം ആരംഭിച്ചു.

സർവ്വവും നഷ്ടപ്പെട്ട നാടിനെ രക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഒരു നേതൃത്വം നൽകിയ ഉറപ്പ് എങ്ങും എത്താത്ത സ്ഥിതിയിൽ. കഴിഞ്ഞ മാസം 26 നായിരുന്നു കോൺഗ്രസ് ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ. എന്നാൽ ഒരു മാസം പിന്നിടുമ്പോഴും പണികൾ ആരംഭിച്ചില്ല. പഞ്ചായത്തിൽ അപേക്ഷ പോലും നൽകാതെ തറക്കല്ലിട്ട കോൺഗ്രസ് ദുരന്തബാധിതരെ പറ്റിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. 

ഭവന നിർമ്മാണത്തിനായി പിരിച്ച പണം എവിടെ എന്നുപോലും കോൺഗ്രസ് വ്യക്തമാക്കുന്നില്ലെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ചൂട് കടക്കുന്നതോടെ കോൺഗ്രസ് ടൗൺഷിപ്പ് വിവാദവും കത്തുകയാണ്.

ENGLISH SUMMARY:

The Congress township project for Mundakkai Chooral Mala flood victims is facing controversy due to a lack of progress. Local opposition parties allege that the Congress is deceiving the victims and that the promised rehabilitation has not materialized.