chinese-drone-alappuzha-seized

ആലപ്പുഴ ഹരിപ്പാട് നിന്ന് നിരോധിച്ച ചൈനീസ് ഡ്രോൺ പിടികൂടി. ഏകദേശം 20 ലക്ഷം രൂപ വിപണി വിലമതിക്കുന്ന ഡ്രോണാണ് പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട്  പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രോൺ കസ്റ്റഡിയിലെടുത്തത്. പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കായി ഇത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.

സാധാരണ ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി 50 കിലോയോളം ഭാരം വഹിക്കാൻ ശേഷിയുള്ള വമ്പൻ ഡ്രോണാണ് പിടികൂടിയത്. 1962-ലെ കസ്റ്റംസ് നിയമപ്രകാരം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുള്ള വിഭാഗത്തിൽപ്പെട്ടതാണ് ഈ ചൈനീസ് നിർമ്മിത ഡ്രോൺ. സുരക്ഷാ കാരണങ്ങളാൽ ഇത്തരം ഡ്രോണുകളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് നിലവിലുണ്ട്.

ഡ്രോണുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനോ ഉപയോഗിക്കുന്നതിനോ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ ഹരിപ്പാട് നിന്ന് പിടികൂടിയ ഡ്രോണിന് ഇത്തരത്തിലുള്ള യാതൊരുവിധ ഔദ്യോഗിക രേഖകളോ അനുമതി പത്രങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ആർക്ക് വേണ്ടിയാണ് ഈ ഡ്രോൺ എത്തിച്ചതെന്നും എന്ത് ആവശ്യത്തിനാണ് ഇത് ഉപയോഗിക്കാൻ ലക്ഷ്യമിട്ടതെന്നും കസ്റ്റംസ് വിശദമായി അന്വേഷിച്ചുവരികയാണ്.

ENGLISH SUMMARY:

A Chinese drone worth 20 lakh rupees was seized in Alappuzha's Haripad, an illegal import that customs officials confirmed. This significant seizure highlights ongoing efforts to combat the smuggling of advanced technology into the region.