പേരില്‍ കുടുക്കി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ ഇക്കുറിയും അപരന്‍മാര്‍ സജീവം. പ്രമുഖ സ്ഥാനാര്‍ഥികള്‍ പലര്‍ക്കും അപരന്‍മാരുടെ വെല്ലുവിളിയുണ്ട്. പി.വി.അന്‍വറിനാണ് ഏറ്റവും കൂടുതല്‍ അപരന്‍മാരെ നേരിടേണ്ടിവരുന്നത്. നാല് അന്‍വര്‍മാരാണ് ബേപ്പൂരില്‍ പത്രിക നല്‍കിയിരിക്കുന്നത്. പാതിരപ്പിള്ളി സ്വദേശി സുധാകരനാണ് ജി.സുധാകരന്‍റെ അപരന്‍. വട്ടിയൂര്‍ക്കാവില്‍ കെ.പ്രശാന്താണ് അപരന്‍. കെ.പ്രദീപാണ് വൈക്കത്തെ എൽഡിഎഫ് സ്ഥാനാർഥി പി. പ്രദീപിന്‍റെ അപരന്‍. മട്ടന്നൂരില്‍ വി.കെ.സനോജിന്‍റെ അപരന്‍ മേലൂര്‍ സ്വദേശി സനോജാണ്. അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി കരീം ചേലേരിക്ക് രണ്ട് അപരന്‍മാരുണ്ട്. ഇടതു സ്ഥാനാര്‍ഥി കെ.വി.സുമേഷിന് അപരനായി കെ.സുമേഷ്കുമാര്‍ രംഗത്തുവന്നു. പേരാവൂരില്‍ സണ്ണി ജോസഫിനും കെ.ക. ശൈലജയ്ക്കും അപരന്‍മാരുണ്ട്. മുഹമ്മദ് റിയാസിന് രണ്ട് അപരന്‍മാര്‍.
അവസാന മണിക്കൂറുകളിൽ പത്രിക സമർപ്പണത്തിന് സ്ഥാനാർഥികളുടെ തിരക്കാണ്. തെക്കൻ കേരളത്തിൽ 34 പേർ കൂടി പത്രിക നല്കി. നാളെയാണ് സൂക്ഷ്മ പരിശോധന . നിരവധി പ്രവർത്തരുടെ അകമ്പടിയോടെയാണ് നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ എസ് ശബരീനാഥൻ പത്രിക നൽകാനെത്തിയത്. നെടുമങ്ങാട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി മന്ത്രി ജി ആർ അനിലും പത്രിക നല്കി.തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർഥി കരമന ജയൻ പത്രിക സമർപ്പിച്ചു
Also read: ‘യോഗി പറഞ്ഞിട്ട് വന്നതാ’, തലസ്ഥാനത്ത് ബിജെപിക്ക് വോട്ട് പിടിക്കാന്‍ അഘോരികൾ
എല്‍ഡിഎഫ് ജി സ്റ്റീഫൻ , എന്‍ഡിഎ സ്ഥാനാർഥി വിവേക് ഗോപൻ എന്നിവരും പത്രിക നല്കി. കോവളത്തെ എല്‍ഡിഎഫ് സ്ഥാനാർഥി ഭഗത് റൂഫസും നെയ്യാറ്റിൻകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥി കെ ആൻസലനും വാമനപുരത്തെ യുഡിഎഫ് സ്ഥാനാർഥി സുധീർഷാ പാലോടും ഇന്ന് പത്രിക നല്‍കി. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി, അടൂരിലെ സ്ഥാനാർത്ഥി ശാന്തകുമാർ റാന്നിയിലെ സ്ഥാനാർത്ഥി പഴകുളം മധു തുടങ്ങിയവർ പത്രിക സമർപ്പിച്ചു. ആറന്മുളയിലെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും പത്രിക നല്കി. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാർഥി എസ്.ജയ മോഹൻ, ഇരവിപുരം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി എം. നൗഷാദ്, യുഡിഎഫ് സ്ഥാനാർഥി വിഷ്ണു മോഹൻ, കുണ്ടറ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എസ് എൽ സജികുമാർ, ചാത്തന്നൂർ യുഡിഎഫ് സ്ഥാനാർഥി സൂരജ് രവി എന്നിവരും പത്രിക സമർപ്പിച്ചു. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസ് , ചങ്ങനാശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വിനു ജോബ് , എൽഡിഎഫ് സ്ഥാനാർഥി ജോബ് മൈക്കിൾ എൻഡിഎ സ്ഥാനാർഥി ബി രാധാകൃഷ്ണ മേനോൻ എന്നിവരും പത്രിക സമർപ്പിച്ചു. സൂഷ്മ പരിശോധന നാളെ രാവിലെ 11 ന് ആരംഭിക്കും. പത്രിക പിൻവലിക്കാൻ 26 വരെ വൈകിട്ട് മൂന്നു വരെ സമയം അനുവദിച്ചിട്ടുണ്ട്
പത്രിക നൽകേണ്ട അവസാന നാളിൽ മധ്യകേരളത്തിലും പത്രിക സമർപ്പണത്തിന്റെ തിരക്കാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, പാലായിൽ ജോസ് കെ മണിയും പത്രിക നൽകി. മൂവാറ്റുപുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടനും, എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ.അരുണും പത്രിക നൽകി. പെരുമ്പാവൂരിൽ യുഡിഎഫിലെ മനോജ് മുത്തേടനൊപ്പം പത്രിക നൽകാൻ പിണക്കം മാറിയെത്തിയ മുൻ എം എൽ എ എൽദോസ് കുന്നപ്പള്ളിയും ഉണ്ടായിരുന്നു. തൃക്കാക്കരയിൽ ഉമാ തോമസും, വി.പി സജീന്ദ്രൻ കുന്നത്തുനാട്ടിലും പത്രിക നൽകി. പാലായിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി ഉച്ചയ്ക്ക് മുൻപ് പത്രിക സമർപ്പിച്ചു. ഇടുക്കി ജില്ലയിൽ സ്ഥാനാർത്ഥികളയാ അപു ജോൺ ജോസഫ് തൊടുപുഴയിലും, റോയി കെ പൗലോസ് ഇടുക്കിയിലും പത്രിക കൊടുത്തു.
ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.ഡി. തോമസ് , ബിജെപി സ്ഥാനാർഥി എം.ജെ. ജോബ് എന്നിവരും ഇന്നാണ് പത്രിക നൽകിയത്. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവും പത്രിക നൽകിയവരിൽ ഉൾപെടുന്നു. ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ , നാട്ടികയിലെ യുഡിഎഫ് സ്ഥാനാർഥി സുനിൽ ലാലൂർ ,കൊടുങ്ങല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഒ.ജെ. ജനീഷ് എന്നിവർ തൃശ്ശൂർ ജില്ലയിൽ നിന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
രണ്ട് മന്ത്രിമാരടക്കം അര ഡസനോളം സ്ഥാനാർത്ഥികളാണ് ഇന്ന് മലബാറിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. സൂപ്പർ പോരാട്ടം നടക്കുന്ന ബേപ്പൂർ, പേരാമ്പ്ര മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാർത്ഥികളായ പി വി അൻവറും ഫാത്തിമ തഹ്ലിയെയും പത്രിക സമർപ്പിച്ചു. സി പി എം വിട്ട് സ്വതന്ത്രരായി മത്സരിക്കുന്ന ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പത്രിക സമർപ്പണം നടത്തി.
ഇഞ്ചോടിഞ്ച് പോരാട്ട് പ്രതീക്ഷിക്കുന്ന ബേപ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷവും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി വി അൻവർ. എൻ സി പി നേതൃത്വം ആദ്യം ഇടത്തെങ്കിലും പ്രചാരണത്തിൽ എ കെ ശശീന്ദ്രനൊപ്പമുണ്ട് പാർട്ടി, പത്രിക സമർപ്പണത്തിൽ മുക്കം മുഹമ്മദടക്കം എത്തി
കൊടുവള്ളിയിൽ പി കെ ഫിറോസും പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും പത്രിക നൽകി. തളിപറമ്പിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. ഇന്നും എം വി ഗോവിന്ദനെ ടി കെ ഗോവിന്ദൻ വെറുതെ വിട്ടില്ല
പയ്യന്നൂരിലെ യു ഡി എഫ് സ്വതത്രൻ വി കുഞ്ഞികൃഷ്ണനും പത്രിക സമർപ്പിച്ചു. മണ്ഡലം മാറി തിരൂരിൽ എത്തിയ മന്ത്രി വി അബ്ദുറഹ്മാനും പത്രിക നൽകി. സുൽത്താൻ ബത്തേരിയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണനും കൽപറ്റയിൽ മത്സരിക്കുന്ന ടി സിദ്ധിഖും പത്രിക സമർപ്പിച്ചു. തൃക്കരിപ്പൂരിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരും കാസർകോട് എൻ ഡി എ സ്ഥാനാർത്ഥി എം എൽ അശ്വിനിയും പത്രിക നൽകി.