കൊടുങ്ങല്ലൂരില്‍ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലെ ദമ്പതികളുടെ ഫ്ലാറ്റിലാണ് 3 മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.  ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം.

ഗര്‍ഭിണി ആയിരുന്നെന്നും, മാസം തികയാതെ പ്രസവിച്ചതാണെന്നുമാണ് യുവതിയുടെ മൊഴി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

വയറുവേദന അനുഭവപ്പെടതിനു പിന്നാലെ മാസം തികയാതെ പ്രസവിച്ചുവെന്നാണ് യുവതി പറയുന്നത്. നഴ്സിങ് പഠിച്ചിട്ടുള്ളതാൻ ഭ്രൂണം സ്വയം വേർപ്പെടുത്തി. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിജിൽ സൂക്ഷിച്ചത്.– യുവതി പറയുന്നു.  സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

ENGLISH SUMMARY:

Kodungallur baby death has shocked the local community after a 3-month-old fetus was discovered in a refrigerator. Police are actively investigating the incident which occurred in a couple's flat.