anoop-jacob-sabu-jacob

പിറവം മണ്ഡലത്തില്‍ യു.ഡി.എഫിനു വേണ്ടി നാലാം ഊഴത്തിനായി അനൂപ് ജേക്കബ് ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെത്തിയ സാബു കെ.ജേക്കബിനെയാണ് ഇടത് മുന്നണി കളത്തിലിറക്കിയിരിക്കുന്നത്. ഇടത് സ്ഥാനാര്‍ഥിയുടേത് അവസരവാദ രാഷ്ട്രീയമെന്നാണ് യു.ഡി.എഫിന്‍റെ ആരോപണം. മുന്നണി മാറിയതിനുള്ള കാരണം ജനങ്ങള്‍ക്കറിയാമെന്ന് സാബു കെ.ജേക്കബും തിരിച്ചടിച്ചു.  

ടി.എം.ജേക്കബിന്‍റെ പിന്‍ഗാമിയായി പിറവത്ത് എത്തിയ മകന്‍  അനൂപ് ജേക്കബിനെ ഇത്തവണയെങ്കിലും പിടിച്ചു കെട്ടാനാണ് ഇടതു മുന്നണിയുടെ ശ്രമം. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്ന സീറ്റില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ നഗരസഭ ചെയര്‍മാന്‍ സാബു കെ.ജേക്കബാണ് ഇടത് സ്ഥാനാര്‍ഥി. പിറവം നഗരസഭയിലടക്കം സ്വാധീനമുള്ള സാബു കെ.ജേക്കബിന്‍റെ സ്ഥാനാര്‍ഥിത്വം  അവസരവാദ രാഷ്ട്രീയമെന്നാണ് യു.ഡി.എഫിന്‍റെ ആരോപണം.

അഞ്ച് വര്‍ഷം മുന്‍പ് യു.ഡി.എഫ് ബന്ധം ഉപേക്ഷച്ചതാണെന്നും മുന്നണി മാറിയതന്‍റെ കാരണക്കാര്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും സാബു കെ .ജേക്കബ്. എന്‍.ഡി.എ മുന്നണിയില്‍ ട്വന്‍റി– ട്വന്‍റിയാണ് മത്സരിക്കുന്നത്. നാല്‍പത് വര്‍ഷമായി തുടരുന്ന കുടുംബവാഴ്ചയ്ക്ക് അറുതി വരുത്തെമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി ജിബി അബ്രാഹം. മൂന്ന് മുന്നണികളും കളം നിറഞ്ഞ് പിറവം പിടിക്കാനായി  ഇറങ്ങിക്കഴിഞ്ഞു 

ENGLISH SUMMARY:

Piravom Election sees Anoop Jacob of UDF facing Sabu K Jacob of LDF, highlighting a political contest in the Piravom constituency. The rivalry is marked by accusations of opportunistic politics from both sides, with voters expected to decide the outcome.