പാലക്കാട് ചെർപ്പുളശേരിയിൽ പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ആറ്റാശ്ശേരി മസ്ജിദിലെ ഇമാം അബ്ദുൽ ഷുക്കൂർ ഖാസിമിയാണ് മരിച്ചത്. രാവിലെ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള പ്രഭാഷണമായ ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശിയാണ് ഇമാം അബ്ദുൽ ഷുക്കൂർ ഖാസിമി.