festival

TOPICS COVERED

വ്രതശുദ്ധിയുടെ ആത്മനിര്‍വൃതിയില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്ക്കാരം നടന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍.   ഒരുമാസം നീണ്ട വ്രതശുദ്ധിയുടെ ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ ഈദ് ആഘോഷിക്കുന്നത്. പ്രാര്‍ഥനാ നിര്‍ഭരമായി വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികള്‍ ഒത്തുചേര്‍ന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന നമസ്ക്കാരത്തിന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി നേതൃത്വം നല്‍കി. 

കോഴിക്കോട് കടപ്പുറത്ത് നടന്ന ഈദ് ഗാഹില്‍  ജമാഅത്തെ ഇസ് ലാമി അമീര്‍, പി. മുജീബ് റഹ്മാന്‍ പെരുന്നാള്‍ സന്ദേശം നല്‍കി. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംയുക്ത ഈദ് ഗാഹിന് ശിഹാബ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കലൂർ സ്റ്റേഡിയത്തിലും മറൈന്‍ ഡ്രൈവിലും ഒരുക്കിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്തചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ ഈദ് ഗാഹുകള്‍ക്കും പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Smallest festival today in Kerala marks the end of a month-long observance of purity and spiritual fulfillment. Muslims across the state are celebrating Eid with special prayers and gatherings in mosques and Eidgahs.