eid-al-fitr

ഈദുല്‍ ഫിത്‌ര്‍ ദിനത്തിലും പശ്ചിമേഷ്യയില്‍ ആക്രമണങ്ങള്‍ ഒഴിയുന്നില്ല. സൗദിയിലും യു.എ.ഇയിലും ഇറാന്‍ ആക്രമണശ്രമമുണ്ടായി.  ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തമുണ്ടായി.  ഊര്‍ജമേഖലകളില്‍ ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി.

പെരുന്നാള്‍ ദിനത്തിലും ഗള്‍ഫ് മേഖല അശാന്തിയില്‍. പുലര്‍ച്ചെ കിഴക്കന്‍ മേഖലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം ചെറുത്തതായി സൗദി അറിയിച്ചു.  ബഹ്റൈനില്‍ അഞ്ച് മിസൈലുകള്‍ വെടിവച്ചിട്ടു. ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇസ്രയേലില്‍ ജറുസലേം ഉള്‍പ്പെടെ  വിവിധ ഇടങ്ങളില്‍ ഇറാന്‍ ആക്രമണം ഉണ്ടായി. മിസൈല്‍ പതിച്ച് പവര്‍ ഗ്രിഡില്‍ തകരാറുണ്ടായതോടെ വടക്കന്‍ ഇസ്രയേലില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഹൈഫ  എണ്ണശുദ്ധീകരണ ശാലയില്‍ തീപിടത്തമുണ്ടായി.  അതിനിടെ ടെഹ്റാനില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. ഊര്‍ജ സ്രോതസുകള്‍ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. അമേരിക്കയെ ഇസ്രയേല്‍ യുദ്ധത്തിലേക്ക് വലിച്ചിട്ടിട്ടില്ലെന്നും ട്രംപിനെ സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും നെതന്യാഹു പറഞ്ഞു

യു.എസ് കരയുദ്ധത്തിനില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യു.എസ് നിശ്ചയിച്ചതിലും മുന്നേ ലക്ഷ്യങ്ങള്‍ നേടി മുന്നേറുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസിലെ സുരക്ഷ യു.എസിന്റെ മാത്രം ആവശ്യമല്ലെന്നും കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം വഹിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.  ഹോര്‍മുസിലെ ആക്രമണങ്ങള്‍ നിര്‍ത്തിവയ്്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രസ്താവനയില്‍ ഇറാനോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Middle East attacks continue even on Eid al-Fitr, with Iran launching strikes on Saudi Arabia and the UAE, and Israel retaliating in Tehran. This escalating conflict raises concerns across the Gulf region and impacts energy sectors.