നാലു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ ഇടതുമുന്നണി. തിരുവനന്തപുരം , താനൂര്‍, വള്ളിക്കുന്ന്, കാസര്‍കോട് സീറ്റുകളിലാണ് സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി നില്‍ക്കുന്നത്. തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെ ആണ് സിപിഎമ്മിന് താല്പര്യമെങ്കിലു ജനാധിപത്യ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ സ്ഥാനാര്‍ഥി മല്‍സരിക്കണമെന്ന താല്‍പര്യത്തിലാണ് ആന്‍റണി രാജു.
വി അബ്ദുറഹിമാനെ താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറ്റിയതോടെയാണ് ഇനി താനൂരില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ട അവസ്ഥയിലേക്ക് എത്തിയത്. വള്ളിക്കുന്നും കാസര്‍കോടും ഐഎന്‍എല്‍ പിളര്‍ന്നതാണ് തലവേദനയാകുന്നത്. ആര്‍ജെഡി വിട്ട വി.സുരേന്ദ്രന്‍പിള്ളയെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ടിക്കറ്റില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിന് സമ്മതമാണങ്കിലും ആന്‍റണി രാജു നീക്കത്തിന് അനുമതി നല്‍കിയിട്ടില്ല. ഇന്നെങ്കിലും ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം തിരുവനന്തപുരം ജില്ല നേതൃത്വം.
Also Read: രമേശ് പിഷാരടി വിളിച്ചാൽ പ്രചാരണത്തിന് പോകും; ആസിഫ് അലി
മന്ത്രി വി അബ്ദുറഹിമാന് വഴങ്ങി സിപിഎം. അബ്ദുറഹിമാന്‍ തിരൂരില്‍ മല്‍സരിക്കും. താനൂരില്‍ നിന്ന് തിരൂരിലേക്ക് മണ്ഡലം മാറ്റണമെന്ന അബ്ദുരഹിമാന്‍റെ വാശിക്ക് സിപിഎം വഴങ്ങുകയായിരുന്നു. താനൂരില്‍ അബ്ദുറഹിമാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം പ്രചരണത്തിനിറങ്ങാതെ അബ്ദുറഹിമാന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ഒടുവില്‍ അതിന് വഴങ്ങിയാണ് സിപിഎം സീറ്റ് മാറ്റിയത്. കൊണ്ടോട്ടിയില്‍ ഡോ പി ജിജിയും കോട്ടക്കലില്‍ കെ പ്രീതിയും മല്‍സരിക്കും.
ഇടതുമുന്നണിയുടെ പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിന് സഹായകരമാകുന്ന വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് തയ്യാറാക്കുന്നത് . തോമസ് ഐസക്ക്, പ്രകാശ് ബാബു , വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. രണ്ടാം പിണറായി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ക്ഷേപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാവും പ്രകടനപത്രികയിലുണ്ടാവുക. മൂന്ന് മണിക്ക് എകെജി സെന്‍ററിലാണ് യോഗം