രമേശ് പിഷാരടി വിളിച്ചാൽ പാലക്കാട് പ്രചാരണത്തിന് പോകുമെന്ന് നടന്‍ ആസിഫ് അലി. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കഴിവിനെ നോക്കിയാണ് വോട്ട് ചെയ്യേണ്ടതെന്നും ആസിഫ് അലി പറഞ്ഞു . അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഒരു സർക്കാർ വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും രമേഷ് പിഷാരടിയുടെ വ്യക്തിപരമായ കഴിവിനെ കുറിച്ച് തനിക്കറിയാം. രാഷ്ട്രീയമായി എത്രമാത്രം കഴിവുണ്ടെന്ന് കാത്തിരുന്ന് കാണാമെന്നും ആസിഫ് അലി പറഞ്ഞു.
‘തെരഞ്ഞെടുപ്പ് പ്രചരണത്തിന് പിഷാരടി ഇതുവരെ വിളിച്ചിട്ടില്ല.വിളിച്ചാൽ പോകും. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത്. സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടാകും. കാര്യങ്ങൾ മനസ്സിലാക്കി വേണം നിലപാടെടുക്കാൻ. തന്നെ സ്ഥാനാർത്ഥിയാക്കാൻ ആരും സമീപിച്ചിട്ടില്ല. തനിക്ക് അങ്ങനെ സ്ഥാനാർത്ഥിയാകാൻ താല്പര്യമില്ല’ ആസിഫ് അലി പറഞ്ഞു.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ അനുഗ്രഹം ലഭിച്ചിരുന്നതായി രമേഷ് പിഷാരടി പറഞ്ഞു. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്നായിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകള്‍. താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി പറഞ്ഞു.