ആറാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവിൽ വീട്ടിൽ മുഹമ്മദ് നൂറിനെയാണ്(45) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയെ പരീക്ഷയ്ക്ക് സ്കൂളില്‍ കൊണ്ടുപോകും വഴിയായിരുന്നു അതിക്രമം.  

ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. പരീക്ഷയ്ക്ക് കൊണ്ടുവിടാനായി കുട്ടിയെ വിശ്വാസത്തോടെ മാതാപിതാക്കള്‍ മുഹമ്മദ് നൂറിനെ ഏല്‍പ്പിക്കുകയായിരുന്നു. 

സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ കയറ്റി നിർത്തി ഇയാൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

മാതാപിതാക്കളുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പള്ളിത്താഴത്ത് വച്ച് ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ രാം കുമാറും സംഘവും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Auto-Rickshaw Driver Arrested for Sexual Assault of Sixth-Grade Student in Kozhikode:

Mohammed Noor (45), a resident of Melekondavil in Mayyanad, has been arrested by Chevayur police in connection with the sexual assault of a sixth-grade student. The incident reportedly occurred while he was taking the student to school for an exam.