ഗ്യാസ് സിലിണ്ടര്‍ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമെതിരെ ശക്തമായ നടപടിയെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. കേന്ദ്രം എല്‍പിജി അലോട്മെന്‍റ് കൂട്ടാതെ കേരളത്തിന് പിടിച്ചുനില്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസ് ലൈവത്തണിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹോട്ടല്‍ ഭക്ഷണം എത്രദിവസം കൂടി തുടരുമെന്ന ആശങ്കയിലാണ് ജനം. ഹോസ്റ്റലുകളിലും ക്ഷേത്രങ്ങളിലും പ്രതിസന്ധി തുടരുന്നു.