aluva-athul-accused-arrested

കൊല്ലം കരുനാഗപ്പള്ളിയിൽ ജാമ്യത്തിൽ ഇറങ്ങിയ ഗൂണ്ടാ നേതാവിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. നാലുപേരെ മുണ്ടക്കയത്ത് നിന്നുമാണ് പിടികൂടിയത്. നാലുപ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേർ നേരത്തെ പിടിയിലായിരുന്നു. Also Read: എന്നെ കൊല്ലരുത്, പറഞ്ഞു തീർക്കാം; അപേക്ഷിച്ചിട്ടും അലുവ അതുലിന്‍റെ തല വെട്ടിപ്പിളർന്നു

നാലുപേരാണ് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തതെങ്കിലും കാറിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായി സൂചന ലഭിച്ചിരുന്നു. മാത്രമല്ല സഹായം ചെയ്തവരും ഒട്ടേറെ ഉണ്ടെന്നും ഇവരെയൊക്കെ പല വിധത്തിൽ അലുവ അതുൽ ഉപദ്രവിച്ചവർ ആണെന്നുമാണ് നിഗമനം. കാപ്പ കേസുകളിൽ ഉൾപ്പടെ പ്രതിയാണ് മരിച്ച അതുൽ.  പിടിയിലായവരെ ചോദ്യം ചെയ്തു വരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് കരുനാഗപ്പള്ളി പുതിയകാവിൽ വച്ചായിരുന്നു കൊലപാതകം. ജാമ്യത്തിലിറങ്ങിയ അതുല്‍ സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുമ്പോളാണ് വാഹനം ഇടിപ്പിച്ചിട്ട ശേഷം പ്രതികള്‍ അതുലിനെ കാറില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ട് വെട്ടിക്കൊന്നത്. ഇടുപ്പിനും കാലുകള്‍ക്കും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നു

കഴിഞ്ഞ മാര്‍ച്ചില്‍ ജിം  സന്തോഷെന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അതുല്‍. ഈ പകയാണ് അതുലിന്‍റെ ജീവനെടുത്തതും. ജാമ്യത്തിലിറങ്ങിയ അതുലിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനയുണ്ടായിരുന്നു.

ENGLISH SUMMARY:

The Kerala Police have arrested all eight suspects involved in the daylight murder of notorious gangster Aluva Atul in Karunagappally. Four suspects were caught in Mundakkayam, while four others were detained earlier. Atul, an accused in the Jim Santhosh murder case, was hacked to death on March 14, 2026, while returning from the police station. Investigations reveal a long-standing gang rivalry as the motive behind this brutal revenge killing.