യുദ്ധവും പാചകവാതക പ്രതിസന്ധിയും പഴം പച്ചക്കറി വിപണിയെയും ബാധിച്ചു. തക്കാളി, ക്യാരറ്റ് ഉൾപ്പെടെ എല്ലാ പച്ചക്കറി സാധനങ്ങൾക്കും വില കുത്തനെ കുറഞ്ഞു. നോമ്പുകാലമായിട്ടും പഴവർഗങ്ങൾക്കും വിലയില്ല.
രണ്ടാഴ്ച മുൻപ് 40 രൂപയുണ്ടായിരുന്ന തക്കാളിക്ക് 25 രൂപ. 120ൽ നിന്ന മുരിങ്ങ 50ൽ എത്തി. യുദ്ധം ചാല കമ്പോളത്തെയും ബാധിച്ചു. കയറ്റുമതി കുറഞ്ഞതാണ് പ്രധാന കാരണം. പാചകവാതക പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചതോടെ മൊത്ത കച്ചവടക്കാരെ നന്നായി ബാധിച്ചു.
ചില്ലറ കച്ചവടക്കാർക്കും വില കിട്ടുന്നില്ല. 100 രൂപ കിറ്റിന്റെ ഭാരവും പച്ചക്കറി സാധനങ്ങളും കൂടി. നോമ്പുതുറയ്ക്ക് ആവശ്യമേറുന്ന പഴവർഗങ്ങൾക്കും വില കുറഞ്ഞു. 78 രൂപ നിന്ന പൈനാപ്പിൾ ഒരാഴ്ച കൊണ്ട് 62 രൂപയിലെത്തി
ENGLISH SUMMARY:
The vegetable market in Kerala is experiencing a significant price drop for tomatoes, carrots, and other produce, alongside a lack of demand for fruits during the fasting season. This decline is attributed to the ongoing war's impact on exports and the cooking gas crisis, which has affected bulk buyers and led to decreased wholesale activity.