പത്തനാപുരം എൻ.എസ്.എസ് (NSS) താലൂക്ക് യൂണിയന്‍ രാജി വാങ്ങാതെ പിരിച്ചുവിട്ടത് എന്തിനെന്നറിയില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍. രാജി നല്‍കുന്നതിനായി ജി.സുകുമാരന്‍നായരുടെ അടുത്ത് ചെന്നിരുന്നെന്നും. അന്നേരം രാജി വങ്ങിയില്ലെന്നും ഗണേഷ് കുമാര്‍. NSSലേക്ക് താന്‍ ഓടിളക്കി വന്നതല്ല. ജി.സുകുമാരന്‍ നായര്‍ പിതൃതുല്യനെന്നും അദ്ദേഹത്തെ എതിര്‍ക്കില്ലെന്നും ഗണേഷ് പറഞ്ഞു.
താലൂക്ക് യൂണിയനിലെ പത്ത് അംഗങ്ങൾ രാജി നൽകാൻ നേരിട്ട് സുകുമാരൻ നായരെ കാണാൻ പോയതാണ്. എന്നാൽ അന്ന് അത് വാങ്ങാൻ അദ്ദേഹം തയ്യാറായില്ല. ഇതിൽ മൂന്ന് പേർ രാജി പിൻവലിക്കുന്നതായി എഴുതി നൽകിയിരുന്നുവെന്നും ഗണേഷ് കുമാർ വെളിപ്പെടുത്തി. "അന്ന് രാജി വാങ്ങാതെ എന്തിനാണ് പിന്നീട് രാത്രിയിൽ യൂണിയൻ പിരിച്ചുവിട്ടതെന്ന് എനിക്കറിയില്ല ഗണേഷ് കുമാര്‍ വ്യക്തമാക്കി. സുകുമാരൻ നായരുമായി തനിക്ക് യാതൊരു വിരോധവുമില്ലെന്ന് പറഞ്ഞ മന്ത്രി, കഴിഞ്ഞ ദിവസം നേരിട്ട് കണ്ടപ്പോഴും അദ്ദേഹം വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും ഗണേഷ് കുമാർ പറഞ്ഞു.