car-stunt-kozhikode-polytechnic

വിദ്യാർഥികളുടെ ജീവൻ പണയം വച്ച് കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജ് മൈതാനത്ത് കാർ സ്റ്റണ്ട്. അമിതവേഗത്തിലെത്തിയ കാറിന് മുന്നിൽപ്പെട്ട മൂന്ന് വിദ്യാർഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരിപാടിയുടെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന്. 

കോളജ് മൈതാനത്ത് നടന്ന പരിപാടിയിൽ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ല. ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പലിനെ തെറ്റിദ്ധരിപ്പിച്ചാണ് സംഘാടകർ സ്റ്റണ്ട് സംഘടിപ്പിച്ചത്. എന്നാൽ, ഇത്തരമൊരു പരിപാടി നടക്കുന്നതിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന് (MVD) യാതൊരു അറിവുമില്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമപരമായ ഒരു അനുമതിയും ഇതിനായി വാങ്ങിയിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അമിതവേഗത്തിൽ വട്ടംചുറ്റിയ കാറിന് തൊട്ടടുത്ത് വിദ്യാർഥികൾ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിയന്ത്രണം വിട്ട രീതിയിൽ കാർ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്തെങ്കിലും വേഗത്തിൽ ഓടിമാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A dangerous car stunt at Kozhikode's West Hill Polytechnic College grounds put students' lives at risk, with thrilling footage captured by Manorama News. The incident, which lacked safety measures and proper authorization, is now under investigation by the Motor Vehicle Department.