പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്കുള്ള കയറ്റുമതിയില്‍ വന്‍ പ്രതിസന്ധി. ഭക്ഷ്യവസ്തുക്കളടങ്ങിയ ഒട്ടേറെ കണ്ടെയ്നറുകള്‍ കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ ഗള്‍ഫ് നാടുകളില്‍ വിലക്കയറ്റത്തിനുള്ള സാധ്യതയേറി.
കൊച്ചിയില്‍ നിന്ന് രണ്ടാഴ്ച്ച മുമ്പ് അയച്ച ചരക്കുകളെല്ലാം നടുകടലിലാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെബി എക്സ്പോര്‍ട്ടേഴ്സ് മാത്രം അയച്ചത് 25 കണ്ടെയ്നറുകള്‍. പച്ചക്കറികളും പഴങ്ങളും അടക്കം ഇതില്‍ ഉള്‍പ്പെടും. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്ര പ്രതിസന്ധിയിലായതോടെ ഭക്ഷ്യവസ്തുക്കളെല്ലാം നശിക്കാന്‍ തുടങ്ങി. ഇതോടെ കപ്പല്‍ ഒരോന്നായി തിരിച്ചെത്തുകയാണ്. പലതും മുംബൈ തീരത്തിനടുത്തെത്തി.
നിലവിലെ സാഹചര്യത്തില്‍ ചരക്കുകൂലി 300 ശതമാനമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ സാധാരണ നടക്കാറുള്ള കയറ്റുമതിയുടെ നാലിലൊന്ന് മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂ.